തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....
Sep 1, 2024 08:08 PM | By PointViews Editr


ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ നിങ്ങൾ ബഹുമാന്യരായി തുടരും.

ഹേമകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ സിനിമ മേഖലയിൽ ഉണ്ടോ?

രണ്ട് - ഉണ്ടെങ്കിൽ എത്ര കാലമായിട്ട് അക്കാര്യം നിങ്ങൾക്കറിയാം?

മൂന്ന് - നിങ്ങൾ ഉൾപ്പെട്ട സിനിമകളിൽ അവ സംഭവിച്ചിട്ടില്ലേ?

നാല് - നിങ്ങൾ ഉൾപ്പെട്ടതും നിങ്ങൾക്ക് അറിയാവുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടില്ലേ?

അഞ്ച് - ഇക്കാലത്തിനിടയിൽ നിങ്ങൾ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ?

ആറ് - നിങ്ങൾക്ക് അറിയാമായിരിക്കുകയും കേട്ടിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് തടയാൻ നിങ്ങൾ ശ്രമിക്കാഞ്ഞതെന്തേ?

ഏഴ് - എന്തുകൊണ്ട് ഇക്കാര്യങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചില്ല?


കഴിഞ്ഞ 19 ന് മാളത്തിൽ കയറിയ തിമിംഗലങ്ങൾ ഓരോരുത്തരായി പുറത്തു വന്നു തുടങ്ങി. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്ന ശേഷം അവർ മൗനത്തിലായിരുന്നു. എന്നാൽ 12 ദിവസത്തിന് ശേഷം മൂന്ന് പേർ വളരെ ഉയർന്ന ആദർശ പ്രഖ്യാപനവും നടത്തി ആത്മധൈര്യം അഭിനയിച്ച് രംഗത്ത് വന്നത് ശ്രദ്ധേയമാണ്. ഒന്നാമതെത്തിയത് കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാലാണ്. ഒരാൾ മെഗാസ്‌റ്റർ എന്നറിയപ്പെടുന്ന മമ്മൂട്ടിയാണ്. മൂന്നാമൻ സിപിഎം ൻ്റെ സ്വന്തം സംവിധായകനും ഫെഫ്ക എന്ന സംഘടനയുടെ മുൻ സെക്രട്ടറിയും ആയ ബി. ഉണ്ണികൃഷ്ണനുമാണ്. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം നിങ്ങൾ തള്ളിക്കളഞ്ഞതുകൊണ്ട് വിശ്വാസയോഗ്യമാകില്ല. രാഷ്ട്രീയം, മതം, ജാതി, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ എല്ലാം ക്രോഡീകൃതവും സംതുലിതവും മുതലെടുപ്പ് സാധ്യത നിറഞ്ഞതുമായ ഒരു ഗ്രൂപ്പ് സിനിമയിലും ചുറ്റുപാടുമായി നിലവിലുണ്ട്. ഏതാനും മുട്ടൻ അതി സമ്പന്നൻമാർ അദൃശ്യരായിരിക്കുകയും അവരുടെ ബ്രാൻഡ് അംബാസിഡർമാരായും പങ്കുകാരിയും പ്രവർത്തിച്ച് സാമ്പത്തിക പൊളിറ്റിക്കൽ ലാഭം പങ്കുവച്ച് ജീവിക്കുന്നവരുടെ വരുതിയിലാണ് മലയാള സിനിമയുള്ളത്. ഫാൻസ് അസോസിയേഷൻ, മാധ്യമ പ്രവർത്തകർ, സ്വന്തമായി തീറ്ററ പോറ്റുന്ന പിആർ ടീമുകൾ, ചാനലുകൾ എന്നിവരുടെ ഹൈപ്പ് മുതലെടുത്താണ് മലയാള സിനിമ മുന്നേറുന്നത്. പതിനഞ്ച് അംഗ പവർ ഗ്രൂപ്പിൽ ജനപ്രതിനിധിയും മന്ത്രിയും മാത്രമല്ല ചാനൽ മുതലാളിയുമുണ്ട്. പരസ്പര സഹായ വിവിധോദ്ദേശ പദ്ധതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പവർ ഗ്രൂപ്പിൻ്റെ ദൈവങ്ങളായ ആ കോടീശ്വരൻമാരെ പിടിക്കാൻ സർക്കാരിനെ കൊള്ളില്ല എന്നതിനാൽ തിമിംഗലങ്ങൾ ഇപ്പോൾ പൊന്തി വന്നതിൻ്റെ കാരണം സ്പഷ്ടമാണ്.

സർക്കാർ പവർ ഗ്രൂപ്പിന് ഒപ്പുണ്ട് എന്ന ധൈര്യം. അന്വേഷണം തങ്ങളിലേക്കെത്തില്ല എന്ന ഉറപ്പു കിട്ടിക്കഴിഞ്ഞു. പകരം ഭരണപാർട്ടിക്കായി എന്തും ചെയ്യാൻ നിങ്ങൾ തയാറാണ് എന്ന് ഉറപ്പും നൽകി നിങ്ങൾ. ഇനി മിണ്ടാം, അറിഞ്ഞില്ല എന്ന് ഭാവിക്കാം, അതിശയഭാവം മുഖത്തേക്ക് ആവാഹിച്ച് എങ്ങും തൊടാതെ നിങ്ങൾ മറുപടികൾ വിശദീകരിക്കുമ്പോൾ നിങ്ങളെ കേൾക്കുന്നവർക്കറിയാം നിങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും!

When the whales come out...

Related Stories
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.

Sep 4, 2024 11:22 AM

സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

ഓപ്പറേഷൻ സിമി ബെൽ പാളി, സിമിയുടെ ആർത്തിയും,ചാനൽ കുഞ്ഞിൻ്റെ...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
Top Stories